പാര്‍ലമെന്റ് അംഗങ്ങള്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കോൺഗ്രസ് നേതാവ് കെ. സുധാകരന് കടുത്ത അതൃപ്തിയില്‍. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ. സുധാകരന് മാധ്യമങ്ങളെ കാണും.
സീറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം സ്വതന്ത്രനായി മത്സരിക്കാനും സുധാകരന് നീക്കം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വം നല്‍കാത്ത എഐസിസിയുടെ തീരുമാനം കടുത്ത വഞ്ചനയും അപമാനിക്കലുമാണെന്ന് സുധാകരന് അടുപ്പമുള്ളവരോട് പറഞ്ഞതായാണ് വിവരം.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്ന് രാജിവക്കാനും ആലോചിക്കുന്നതായി സൂചനയുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീവ്രശ്രമം നടത്തുകയാണ്.







