ബാറ്റ് ചെയ്യുന്നവര്‍ പന്തെറിയുകയില്ല, പന്തെറിയുന്നവര്‍ ബാറ്റ് ചെയ്യുകയുമില്ല; ലോകകപ്പ് ഇന്ത്യയ്ക്ക് കടുപ്പമെന്ന് നാസര്‍ ഹുസൈന്‍

ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇന്ത്യയുടെ കിരീട സാധ്യതകളെ കുറിച്ച് വിശകലനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്നും എന്നാല്‍ ഏറ്റവും മികച്ച ടീമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഹുസൈന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളാണ്. എന്നാല്‍ ഏറ്റവും ഫേവറ്റേറ്റ് എന്ന് പറയാനാവില്ല. കാരണം ഇത്തവണത്തെ എതിരാളികളെല്ലാം അതി ശക്തരായ താരനിരയുള്ളവരാണ്. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകകപ്പ് ടീമിനൊപ്പമുണ്ട്.

ജസ്പ്രീത് ബുംറ തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിംഗിലും ബോളിംഗിലും ടീം സംതുലിതമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയുടേത്. എന്നാലും ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ കുറവുണ്ട്.

ഇന്ത്യന്‍ ടീമിലേക്ക് നോക്കുക. ഇന്ത്യയുടെ ബാറ്റര്‍മാര്‍ പന്തെറിയുകയുമില്ല ബോളര്‍മാര്‍ ബാറ്റ് ചെയ്യുകയുമില്ല. ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളെപ്പോലെ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കില്ല. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ഇന്ത്യ ഭയമില്ലാത്ത ബാറ്റിംഗാണ് കാഴ്ചവെക്കേണ്ടത്- നാസര്‍ ഹുസൈന്‍ പറഞ്ഞു.