മോശം ഫോം, ടി20 ടീമിൽ നിന്ന് കോഹ്ലി പുറത്തേക്ക്

ഐപിഎല്ലിലും ഫോം കണ്ടെത്താനാവാതെ വലയുകയാണ് കോഹ്ലി. ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനമാണ് കോഹ്ലിയില്‍ നിന്ന് വന്നിരിക്കുന്നത്. വെറും 128 റൺസാണ് സൂപ്പർ താരത്തിന് ഇതുവരെ നേടാൻ സാധിച്ചത്. 2009 സീസണ് ശേഷം ഇത്രയും മോശം അവസ്ഥയിലൂടെ കോഹ്ലി കടന്നുപോകുന്നത് ഇതാദ്യം. ഇപ്പോഴിതാ ഇന്ത്യയുടെ വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ നിലവിൽ മോശം ഫോമിലുള്ള കോഹ്‌ലിയെ ഉൾപ്പെടുത്തില്ല എന്ന് വാർത്തകൾ പുറത്ത് വരുന്നു.

ഏറെ നാളായി പ്രതാപകാലത്തിന്റെ നിഴലിൽ മാത്രമാണ് കോഹ്ലി. ഈ സീസൺ പ്രീമിയർ ലീഗിൽ ഇതുവരെ ഇമ്പാക്ട് ഉണ്ടാക്കാൻ കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. അതിനാൽ തന്നെ തുടർച്ചയായ മത്സരങ്ങൾ കളിച്ച് തളർന്ന കോഹ്‌ലിക്ക് വിശ്രമം കൊടുക്കാൻ തീരുമാനം ഉണ്ടാകുന്നത്. ഫോമിൽ അല്ലാത്ത ജസ്പ്രീത് ബുംറ, ജഡേജ തുടങ്ങിയ താരങ്ങൾക്കും പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്നും റിപോർട്ടുകൾ വരുന്നുണ്ട്.

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ആയതിനാൽ താരങ്ങളുടെ കാര്യത്തിൽ യാതൊരു റിസ്കും എടുക്കാൻ ബിസിസിഐ ഒരുക്കമല്ല. അതിനാൽ തന്നെ താരങ്ങൾക്ക് റിക്കവറിക്ക് സമയം കൊടുക്കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.

എല്ലാം ശരിയായി നടക്കുകയും ഇപ്പോഴുള്ളതുപോലെ കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കുകയും ചെയ്താൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ ബയോ ബബിൾ , ക്വാറന്റൈനും ഉണ്ടാകില്ല.” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

“പിന്നെ ഞങ്ങൾ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും പോകുന്നു, ആ രാജ്യങ്ങളിലും ബയോ ബബിൾ ഉണ്ടാകില്ല. ചില കളിക്കാർക്ക് ആനുകാലിക ഇടവേളകൾ ലഭിച്ചിട്ടുണ്ട്, എന്നാൽ നിങ്ങൾ വലിയ ചിത്രം നോക്കുകയാണെങ്കിൽ, ഒന്നിന് പുറകെ ഒന്നായി ബയോ ബബിളിൽ ജീവിക്കുന്നു. രണ്ട് മാസത്തെ ഐപിഎൽ കളിക്കാർക്ക് ക്ഷീണമാണ്