ആ വിന്‍ഡീസ് താരം സച്ചിനേക്കാള്‍ മികച്ചവനാണെന്ന് ഓസ്ട്രേലിയക്കാര്‍ വിശ്വസിക്കുന്നു, തികച്ചും അസംബന്ധം: അലി ബാച്ചര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആവേശത്തോടെ അനുസ്മരിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ അലി ബാച്ചര്‍. സച്ചിന്റെ ഓണ്‍-ഫീല്‍ഡ് മഹത്വത്തെ മറികടക്കുന്ന അസാധാരണമായ മാനുഷിക ഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയ ബച്ചര്‍ സച്ചിന്‍ മറ്റൊരു ലോകത്തില്‍ നിന്നുള്ള ആളാണെന്ന് വിശേഷിപ്പിച്ചു.

സച്ചിന്‍ സ്‌പെഷ്യലാണ്. അദ്ദേഹം മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളയാളാണ്. ഞാന്‍ അദ്ദേഹത്തിന്റെ നിരവധി മികച്ച ഇന്നിംഗ്സുകള്‍ കണ്ടിട്ടുണ്ട്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വ്യക്തി എന്ന നിലയില്‍ അവന്‍ എങ്ങനെയാണെന്നതിനെക്കുറിച്ചാണ്. അദ്ദേഹം എപ്പോഴെങ്കിലും വഴക്കുണ്ടായിട്ടുണ്ടോ? ഞാന്‍ അങ്ങനെ കരുതുന്നില്ല.

നിങ്ങള്‍ക്കറിയാമോ, ബ്രയാന്‍ ലാറ അവനെക്കാള്‍ മികച്ചവനാണെന്ന് ഓസ്ട്രേലിയക്കാര്‍ വിശ്വസിക്കുന്നു. ഞാന്‍ പറയുന്നു അത് അസംബന്ധമാണ്. ബ്രയാന്‍ ലാറ നാല് ദശലക്ഷം ആളുകള്‍ക്ക് മുമ്പാകെയാണ് കളിച്ചത്. എന്നാല്‍ സച്ചിനെ നോക്കി 1.4 ബില്യണ്‍ ആളുകളുണ്ടായിരുന്നു. ഈ കളിക്കാരന്റെ സമ്മര്‍ദ്ദം നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ?- ബച്ചര്‍ ചോദിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ പെട്ടന്ന് മുഴങ്ങുന്ന പേരാണ് ഡോ അലി ബച്ചര്‍. 1960 കളിലും 1970 കളുടെ തുടക്കത്തിലും ദക്ഷിണാഫ്രിക്കയ്ക്കായി 12 ടെസ്റ്റുകള്‍ ബാച്ചര്‍ കളിച്ചു. ബില്‍ ലോറിയുടെ ഓസ്ട്രേലിയയെ സ്വന്തം തട്ടകത്തില്‍ 4-0 ന് തകര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നായകന്‍ ബച്ചര്‍ ആയിരുന്നു.