ഇന്ത്യയോട് കണക്കു ചോദിക്കാന്‍ ഓസീസ്; ടീം പ്രഖ്യാപിച്ചു, ശക്തമായ നിര, കൂടെ ഇതുവരെ പ്രയോഗിക്കാത്ത ഒരു വജ്രായുധവും!

ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. രണ്ട് തവണ തങ്ങളുടെ തട്ടകത്തിലേറ്റ പരാജയത്തിന് ഇന്ത്യയില്‍ വെച്ച് കണക്കു തീര്‍ക്കാന്‍ ശക്തമായ നിരയുമായാണ് ഓസീസിന്റെ വരവ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് നിരയില്‍ പ്രമുഖരെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

വൈസ് ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി തുടങ്ങിയവരെല്ലാം ഓസീസ് നിരയിലുണ്ട്. പരിക്കിന്റെ പിടിയിലുള്ള പേസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഒരുപിടി നല്ല സ്പിന്നര്‍മാരെയുമായിട്ടാണ് കങ്കാരുക്കളുടെ വരവ്. നഥാന്‍ ലിയോണ്‍, അഷ്ടന്‍ അഗര്‍, മിച്ചല്‍ സ്വിപ്സന്‍ എന്നിവരാണ് സ്പിന്‍ നിരയിലെ സപെഷ്യലിസ്റ്റുകള്‍. ഇതുവരെ അരങ്ങേറാത്ത ടോഡ് മുര്‍ഫിയെയും ഓസീസ് ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ മത്സരത്തില്‍ കളിക്കില്ല. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹമുണ്ടാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഓസീസ് പരമ്പര നേടേണ്ടത് അത്യാവശ്യമാണ്. ഓസീസ് ഇതിനോടകം ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.

Read more

ഓസീസ് 18 അംഗ ടീം- പാറ്റ് കമ്മിന്‍സ്, അഷ്ടന്‍ അഗര്‍, സ്‌കോട്ട് ബോലണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹെയ്സല്‍വുഡ്, ട്രവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യു റിന്‍ഷാ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വിപ്സന്‍, ഡേവിഡ് വാര്‍ണര്‍.