തന്റെ 39-ാമത്തെ വയസ്സില്‍ ചെന്നൈയെ ഒറ്റയ്ക്ക് വേട്ടയാടി മുംബൈയ്ക്ക് ജയം നേടിക്കൊടുത്ത താരം, ആരാധകര്‍ക്ക് മറക്കാനാകാത്ത ഒരു മത്സരം

ഷമീല്‍ സലാഹ്

സനത് ജയസൂര്യ – IPL 2008- IPL ഉത്ഘാടന സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ലങ്കന്‍ സ്റ്റാര്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന സനത് ജയസൂര്യ തന്റെ ആദ്യ 7 മത്സരങ്ങള്‍ കഴിയുമ്പോള്‍ വെറും 19.7 ശരാശരിയിലായിരുന്നു സ്‌കോറിങ്ങ് നിലവാരം ഉണ്ടായിരുന്നത്.. എന്നാല്‍ അത് കഴിഞ്ഞ് തന്റെ 8-ാമത്തെ മത്സരത്തില്‍ CSK ക്കെതിരെ 48 പന്തില്‍ നിന്നും പുറത്താകാതെ 114 റണ്‍സുകള്‍ അടിച്ച് കൂട്ടിക്കൊണ്ട് ആ മത്സരത്തില്‍ MIനെ വിജയിപ്പിക്കുകയുണ്ടായി..

CSK ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ തന്റെ 39 – മത്തെ വയസ്സില്‍ ഒറ്റക്ക് വേട്ടയാടിക്കൊണ്ട് 37 പന്തുകള്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റിന്റെ മിന്നുന്ന വിജയം നേടിക്കൊടുത്ത് കൊണ്ട് താന്‍ എന്ത് കൊണ്ടാണ് ഈ ഗെയിമിലെ ഇതിഹാസമായതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സനത് ജയസൂര്യ വീണ്ടുമൊരിക്കല്‍ കൂടി തെളിയിച്ച ഒരു മത്സരം..

മറുപടി ബാറ്റിങ്ങിനിടെ മുംബൈക്കായി ഓപ്പണിങ്ങ് വിക്കറ്റില്‍ ജയസൂര്യ – സച്ചിന്‍ കൂട്ട്‌കെട്ട് 82 റണ്‍സാണ് എടുത്തത്. എന്നാല്‍ ജോഗീന്ദര്‍ ശര്‍മ്മയുടെ പന്തില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ കേവലം 12 റണ്‍സ് മാത്രമേ സച്ചിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നുള്ളൂ..

പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയെയും (16 റണ്‍സ് ) കൂട്ടി മത്സരം വിജയിപ്പിക്കുമ്പോള്‍.. തന്റെ വ്യക്തിഗത ഇന്നിങ്ങ്‌സായ 114 റണ്‍സില്‍ 11 സിക്‌സറുകളും, 9 ഫോറുകളുമായി ആ വകയില്‍ മാത്രം 102 റണ്‍സുകള്‍ ആയിരുന്നു ജയസൂര്യ അടിച്ച് കൂട്ടിയത്.

CSK ബൗളര്‍മാരില്‍ ലക്ഷ്മിപതി ബാലാജി ഒഴികെ, ആല്‍ബി മോര്‍ക്കലും , മന്‍പ്രീത് ഗോണിയും, ലങ്കന്‍ ടീമിലെ തന്റെ സഹതാരമായ മുത്തയ്യ മുരളീധരനും, മറ്റൊരു ലങ്കന്‍ താരമായ കപുകേദരയുമൊക്കെ അന്ന് സനത് ജയസൂര്യയുടെ ബാറ്റിങ്ങ് ചൂട് നന്നായറിയുകയും ചെയ്തു. ഈ മത്സരം ലൈവ് കണ്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍