നാഗ്പൂരിൽ ജഡ്ഡു ഷോ, സ്മിത്തിട്ട നങ്കൂരവും തകർന്നു; എന്ത് ചെയ്യണമെന്ന് അറിയാതെ ഓസ്ട്രേലിയ

ഓസ്ട്രേലിയ പഠിച്ചുകൊണ്ടുവന്ന സിലബസിൽ നിന്ന് കുഴക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പാഖേ അധികം ബുദ്ധിമുട്ടിക്കില്ല എന്ന് വിചാരിച്ച സിലബസിൽ നിന്ന് ജഡേജയുടെ പന്തുകൾക്ക് മുന്നിൽ ഓസ്ട്രേലിയ ശരിക്കും കുഴഞ്ഞു. സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ടിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ച ഓസ്ട്രേലിയ ജഡേജക്ക് മുന്നിൽ വീഴുന്ന കാഴ്ചയാണ് ഇടവേളക്ക് ശേഷം കണ്ടത്, നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 129 എന്ന നിലയിലാണ് ടീം.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ  മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

കൂടുതൽ നാശ നഷ്ടമുണ്ടാകാതെ ഇന്ന് കൂടുതൽ റൺസ് എടുക്കുക ആയിരിക്കും ഓസ്ട്രേലിയ ഇനി ആഗ്രഹിക്കുന്ന കാര്യം