2025 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ ചീഫ് സെലക്ടർ ആഖിബ് ജാവേദ്. ഏത് എതിരാളിയെയും തോൽപ്പിക്കാൻ തങ്ങളുടെ ടീം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെടാത്ത 17 അംഗ ടീമിനെ പാകിസ്ഥാൻ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവ് ടീമിനുണ്ടെന്നും ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ഇപ്പോഴും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമാണെന്നും ജാവേദ് പറഞ്ഞു. ക്രിക്കറ്റ് കളിക്കാരിൽ അധിക സമ്മർദ്ദം ചെലുത്തരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം സൂചന നൽകി.
ഏഷ്യാ കപ്പിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള കഴിവ് ഈ ടീമിനുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരമാണ്. എല്ലാ കളിക്കാരും ഇത് അറിയുന്നു,” ജാവേദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“നമ്മുടെ ടീമിന് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും. എല്ലാവരും തയ്യാറാണ്. രണ്ട് രാജ്യങ്ങളെയും ചുറ്റിപ്പറ്റിയുള്ള സാഹചര്യം എല്ലാവർക്കും അറിയാം. പക്ഷേ, അവരുടെ മേൽ അധിക സമ്മർദ്ദം ചെലുത്തേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് സെപ്റ്റംബർ 9 ന് ആരംഭിക്കും, ഫൈനൽ സെപ്റ്റംബർ 28 ന് നടക്കും. ഇന്ത്യ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാൻ. സെപ്റ്റംബർ 14നാണ് ഇന്ത്യ പാക് പോരാട്ടം.
2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീം:
Read more
സൽമാൻ അലി ആഗാ (സി), അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ) മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്സാദ ഫർഹാൻ, സെയ്ം അയൂബ്, സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മൊഖീം.







