ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ നിർണായകമായ ഏഷ്യാ കപ്പ് മത്സരത്തിൽ ബാറ്റിംഗ് ഓർഡർ മാറ്റിയതിന് ഇന്ത്യൻ മാനേജ്‌മെന്റിനെ വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ശുഭ്മാൻ ഗിൽ പുറത്തായതിന് ശേഷം, ശിവം ദുബെയ്ക്ക് സ്ഥാനക്കയറ്റം നൽകാൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തീരുമാനിച്ചു. എന്നാലിത് വൻ പരാജയമായി.
പതിവിന് വിരുദ്ധമായി താളംതെറ്റിയിറങ്ങിയ ദുബൈയ്ക്ക് 3 പന്തിൽ 2 റൺസ് മാത്രമാണ് നേടാനായത്. തുടർന്ന് അടുത്ത രണ്ട് ബാറ്റർമാരായ സൂര്യകുമാർ യാദവ് (5), തിലക് വർമ്മ (5) എന്നിവർ ഒരു സംഭാവനയും നൽകാതെ പുറത്തായി. അതിശയകരമെന്നു പറയട്ടെ, എന്നിട്ടും സഞ്ജു സാംസണെ ബാറ്റിംഗ് ഓർഡറിൽ ടീം തരംതാഴ്ത്തി.
“ബാറ്റിംഗ് ഓർഡറിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. ദുബെയ്ക്ക് എന്തിനാണ് സ്ഥാനക്കയറ്റം നൽകിയതെന്ന് എനിക്കറിയില്ല. മറ്റ് ബാറ്റർമാരേക്കാൾ മികച്ച സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിനില്ല. സൂര്യകുമാർ യാദവിന്റെ സ്ട്രൈക്ക് റേറ്റ് 140 ആണ്. സാധാരണ ബാറ്റിംഗ് ഓർഡറിൽ തന്നെ ഉറച്ചുനിന്നിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമായിരുന്നു,” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
Read more
ടൂർണമെന്റിൽ ഇതുവരെ തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ച ഇന്ത്യ സെപ്റ്റംബർ 28 ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനലിൽ ബംഗ്ലാദേശോ പാകിസ്ഥാനോ ആയിരിക്കും എതിരാളികൾ.







