Asia Cup 2025: "അവൻ ഇന്ത്യയ്ക്കൊപ്പമില്ല, ഇനി പാകിസ്ഥാന് മുന്നിൽ എല്ലാം നിസ്സാരം, പക്ഷേ..."; തികഞ്ഞ ആത്മവിശ്വാസത്തിൽ മുൻ നായകൻ

ഏഷ്യാ കപ്പിൽ ഞായറാഴ്ച ദുബായിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടും. ഒരു ദശാബ്ദത്തിനിടെ ആദ്യമായി, കഴിഞ്ഞ വർഷം ടി20യിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും എന്ന പരിചയസമ്പന്ന ജോഡി ഇല്ലാതെ ഇന്ത്യ ഒരു പ്രധാന മൾട്ടി-നാഷണൽ ടൂർണമെന്റിലേക്ക് കടന്നത്. കഴിഞ്ഞ വർഷം ബാർബഡോസിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്‌ലിയും രോഹിതും ഒരേ ദിവസം ടി20യിൽ നിന്ന് വിരമിച്ചു. 2025 മെയ് മാസത്തിൽ, ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു.

ഇന്ത്യൻ ടീമിന്, പ്രത്യേകിച്ച് കോഹ്‌ലിയുടെ അഭാവം അനുഭവപ്പെടുമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മിസ്ബ-ഉൾ-ഹഖ് കരുതുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സൽമാൻ അലി ആഗയുടെ നേതൃത്വത്തിലുള്ള ടീമിനോട് മിസ്ബ അഭ്യർത്ഥിച്ചു.

പാകിസ്ഥാന് തീര്‍ച്ചയായും ഇന്നത്തെ മല്‍സരത്തില്‍ വിജയം പിടിച്ചെടുക്കാനുള്ള അവസരമുണ്ട്. ഇന്ത്യക്കു തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയും മികച്ചൊരു തുടക്കം ലഭിക്കാതിരിക്കുകയും ചെയ്താല്‍ പാക് ടീമിനു സന്തോഷിക്കാം. കാരണം വിരാട് കോഹ്ലി ഇത്തവണ ഇന്ത്യന്‍ സംഘത്തിലില്ല.

അവരുടെ ബാറ്റിം​ഗ് ലൈനപ്പും വ്യത്യസ്തമാണ്. പാകിസ്ഥാന്‍ ടീമില്‍ ഇപ്പോഴുള്ള ബോളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിം​ഗ് നിര അധികം കളിക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാന്‍ ബോളര്‍മാര്‍ക്കു ഇതു നല്ലൊരു അവസരം തന്നെയായിരിക്കും.

ഇന്ത്യന്‍ ബാറ്റിം​ഗ് നിരയില്‍ നിങ്ങള്‍ക്കു മുന്നിലൊരു ഗ്യാപ്പ് സൃഷ്ടിക്കാനായാല്‍ ഉറപ്പായും വിജയസാധ്യതയുണ്ട്. പക്ഷെ പാകിസ്ഥാന് നല്ലൊരു തുടക്കം ആവശ്യമാണെന്നതാണ് ഏറ്റവും പ്രധാനം- മിസ്ബ വ്യക്തമാക്കി.

Read more