എന്നെ പോലെ ബാറ്റ് ചെയ്യാൻ അറിയാവുന്ന താരം മറുവശത്ത് ഉള്ളപ്പോൾ അശ്വിൻ ചെയ്തത് ശരിയായില്ല, വെളിപ്പെടുത്തലുമായി പരാഗ്

ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്റെ സീനിയര്‍ താരം ആര്‍ അശ്വിനെതിരായ യുവതാരം റിയാന്‍ പരാഗിന്റെ മോശം പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പരാഗ് അശ്വിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ നിറഞ്ഞ മുഖമാണ് പരാഗിന്റെ. ടീമിനായി ഒന്നും ചെയ്യാൻ സാധികാത്ത താരമായ പരാഗ് മാത്രമാണ് ദുർബലകണി എന്ന് പറയാം. രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.

കെജിഎഫ് 2ലെ ഡയലോഗ് കൂട്ടിച്ചേര്‍ത്തൊക്കെയാണ് പരാഗിനെതിരേ ട്രോളുകള്‍ ഉയരുന്നത്. ‘ഞാന്‍ രാജസ്ഥാനെ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ രാജസ്ഥാന്‍ എന്നെ ഇഷ്ടപ്പെടുന്നു’ എന്നൊക്കെയാണ് പരാഗിന്റെ ചിത്രത്തോടൊപ്പം ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ രാജസ്ഥാന്റെ ചുരുക്ക പേര് ” RR ” എന്നുള്ള ടാറ്റൂ ചെയ്തതിനാൽ താരത്തെ അടുത്ത മാച്ചിലും ഉൾപ്പെടുത്തിയെന്ന ട്രോളും,” ഈ ടീമിന് കണ്ണുതട്ടാതിരിക്കാൻ ആയിരിക്കുമോ എന്നെ ടീമിൽ എടുത്തത്” എന്നതൊക്കെ താരത്തിന് എതിരെ വന്ന ട്രോളുകളാണ്.

ഗുജറാത്തിന് എതിരെ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ ബട്ട്ലര്‍ നോബോളില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിന്‍ ക്രീസിലേക്ക് എത്തി. ഫ്രീ ഹിറ്റ് ബോള്‍ നേരിട്ടത് അശ്വിന്‍ ആയിരുന്നു. എന്നാല്‍ വൈഡാണ് യഷ് ദയാലില്‍ നിന്ന് വന്നത്.

ഈ സമയം പരാഗ് സിംഗിളിനായി ഓടി. എന്നാല്‍ അശ്വിന്‍ ക്രീസ് വിട്ടില്ല. ഇതോടെ പരാഗ് റണ്‍ഔട്ടായി. റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിനെ പരാഗ് രൂക്ഷമായി നോക്കി നിന്ന ശേഷമാണ് പരാഗ് പവലിയനിലേക്ക് നടന്നത്. എന്നാൽ പരാഗ് താൻ ചെയ്തത് ശരിയാണെന്ന് പറയുകയാണ്.

“അശ്വിൻ ടെയ്‌ലൻഡറുമായി ബാറ്റ്‌ ചെയ്യുമ്പോളാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഇങ്ങനെ ചെയ്തതിൽ കുഴപ്പമില്ല,. ഞാൻ ബാറ്റ് ചെയ്യുമ്പോൾ അശ്വിൻ ഓടണമായിരുന്നു . ഞാൻ അദ്ദേഹം ഓടാതിരുന്നപ്പോൾ ഞെട്ടിപ്പോയി. ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് തിരികെ നടന്നു . പിന്നീട്, അശ്വിൻ എന്റെ അടുത്ത് വന്ന് സോറി പറഞ്ഞു, ആ സമയത്ത് എന്തോ കാര്യം കൊണ്ടോ അയാൾ ഓടിയില്ല, ”റൂട്ടറിലെ ഒരു ഗെയിമിംഗ് സ്ട്രീമിൽ പരാഗ് ഉദ്ധരിച്ചു.