ആ ഒറ്റ പന്ത് എനിക്ക് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അർദ്ധ സെഞ്ച്വറിയേക്കാൾ വിലമതിക്കുന്ന നിമിഷത്തെക്കുറിച്ച് അശുതോഷ് ശർമ്മ

മുംബൈ ഇന്ത്യൻസിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ പഞ്ചാബ് കിംഗ്‌സിൻ്റെ ബാറ്റിംഗ് താരം അശുതോഷ് ശർമ്മ ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയ്‌ക്കെതിരെ നേടിയ തകർപ്പൻ സിക്സിനെക്കുറിച്ചും തന്റെ ഇന്നിങ്സിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരം.

അശുതോഷിൻ്റെ ധീരമായ പ്രകടനം പഞ്ചാബ് കിങ്സിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകി. മത്സരത്തിൽ മുംബൈ സാം കറൻ നയിക്കുന്ന പഞ്ചാബ് ടീമിനെ 9 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം ജയം രേഖപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ വീണു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

സൂര്യകുമാർ യാദവിൻ്റെ 78 റൺസാണ് പഞ്ചാബിനെതിരെ 192/7 എന്ന സ്കോറിലേക്ക് എംഐയെ സഹായിച്ചത്. 28 പന്തുകൾ നീണ്ട തൻ്റെ ചെറിയ ഇന്നിംഗ്‌സിൽ അശുതോഷ് ഏഴ് സിക്‌സറുകൾ പറത്തി. പരിശീലന സമയത്ത് ബുംറയുടെ ഡെലിവറികൾ നെറ്റ്സിൽ പലതവണ അടിക്കുന്നത് താൻ പരിശീലിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 13-ാം ഓവറിൽ, എംഐ പേസറുടെ പന്തിൽ സിക്സ് അടിച്ചതിനെക്കുറിച്ചും താരം പറഞ്ഞു.

“ജസ്പ്രീത് ബുംറയുടെ പണത്തിലൊരു സിക്സ് അടികുനത് എൻ്റെ സ്വപ്നമായിരുന്നു. ക്രിക്കറ്റിൽ സ്വീപ്പ് ഷോട്ടുകൾ സാധാരണമായതിനാൽ ഞാൻ പലപ്പോഴും ഇത്തരം ഷോട്ടുകൾ പരിശീലിച്ചിട്ടുണ്ട്. കളിക്കുമ്പോൾ, ഞാൻ എൻ്റെ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എൻ്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിച്ചു,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അശുതോഷ് പറഞ്ഞു.

എന്തായാലും പഞ്ചാബിന് കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത് എങ്കിലും ശശാങ്കിനെയും അശുതോഷിനെയും പോലെ ഉള്ള താരങ്ങൾക്ക് സീസണിന് ശേഷം ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്ന് കിട്ടിയാലും അതിശയിക്കാനില്ല.