ടോപ് ഓർഡർ തകർന്നപ്പോൾ തന്നെ അയാൾ ആ അപ്പ്രോച് കാഴ്ചവെയ്ക്കുന്നുണ്ട്, ലക്ക്‌നൗവിനെ പ്ലേ ഓഫിലേക്ക് കടത്താൻ കാരണക്കാരനായ ഒരു മുഖം

പ്രണവ് തെക്കേടത്ത്

ഈ സീസൺ തുടങ്ങുന്നതിന് മുന്നേ വരെ ഐപിൽ ൽ ബിഗ് ഷോട്സ് ഉതിർക്കാനുള്ള reputation നിറഞ്ഞ താരമെന്ന ടാഗാണ് ദീപക് ഹൂഡയുടെ പേരിനൊപ്പം ഉണ്ടയിരുന്നത്, എന്നാൽ 2022 സീസണിൽ ലക്ക്‌നൗ ടീമിന്റെ സ്ഥിരതയാർന്ന ബാറ്റർ എന്ന രീതിയിലേക്ക് അയാൾ വളരുകയാണ്.

പലപ്പോഴും പവർപ്ളേയിൽ പെട്ടെന്ന് വിക്കറ്റുകൾ നഷ്ടമാവുന്ന സാഹചര്യത്തിൽ ആ ടീമിനെ മൂനാമനായും നാലാമനായും ക്രീസിലെത്തി നല്ലൊരു സ്കോറിലേക്ക് അയാൾ കൈപിടിച്ചുയർത്തുന്നത് നമ്മൾ വീക്ഷിക്കുന്നുണ്ട്. 14 മാച്ചുകളിൽ നിന്നായി 134 എന്ന സ്ട്രൈക്ക് റേറ്റിലും 32 എന്ന ആവെറേജിലും പിറക്കുന്ന 406 റൻസുകൾ അതിൽ 4 ഫിഫ്റ്റി പ്ലസ് സ്‌കോറുകൾ, സ്ഥിരതയ്‌ക്കൊപ്പം സ്ട്രൈക്ക് റേറ്റിനും ഇമ്പോർട്ടൻസ് നൽകിയുള്ള പ്രകടനങ്ങൾ ഏറ്റവും അയാളിൽ ആകർഷയണീയമായി തോന്നിയത് സെറ്റായാൽ അവസാന ഓവറുകളിലേക്ക് കാത്തു നില്‌ക്കാതെ നേരത്തെ തന്നെ ബൗണ്ടറികളെ തിരഞ്ഞു പോവുന്ന ആ അഗ്രസ്സീവ് അപ്പ്രോച്ചാണ്.

ആദ്യ മത്സരത്തിൽ ഗുജറാത്തിന് മുന്നിൽ ടോപ് ഓർഡർ തകർന്നപ്പോൾ തന്നെ അയാൾ ആ അപ്പ്രൊച് കാഴ്ചവെയ്ക്കുന്നുണ്ട്. ബ്രില്ലിയൻറ് ഫീൽഡറും ആവശ്യ സാഹചര്യങ്ങളിൽ പാർട്ട് ടൈം ബൗളറുടെ വേഷമണിയാനും സാധിക്കുന്ന ഒരു യൂട്ടിലിറ്റി താരം.

ഷോർട് കെമിയോകൾക്ക് പകരം സ്ഥിരതയോടെ ഒരു ഇന്നിംഗ്സ് ബിൽഡ് ചെയ്യാൻ സാധിക്കുമെന്ന് അയാൾ തെളിയിച്ച സീസൺ, സ്റ്റാർട്ടുകൾ വലിയ സ്കോറിലേക്ക് convert ചെയ്തുകൊണ്ട് ലക്ക്‌നൗ നെ പ്ലെ ഓഫിലേക്ക് കടത്താൻ കാരണക്കാരനായ ഒരു മുഖം.

Read more

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ