വിരാട് ഭായ് സെഞ്ചുറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത്....;വെളിപ്പെടുത്തലുമായി അര്‍ഷ്ദീപ് സിങ്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 17 റൺസിന്റെ വിജയം. വിരാട് കോഹ്ലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കുൽദീപ് യാദവ്, ഹർഷിത്ത് റാണ എന്നിവരുടെ മികവിലാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാനായത്. 120 പന്തിൽ 135 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച്.

ഇപ്പോഴിതാ വിരാട് കോഹ്‌ലി സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിന്ന് രോഹിത് ശർമ്മ പറഞ്ഞത് വെളിപ്പെടുത്തി സഹതാരം അർഷ്ദീപ് സിംഗ്. രോഹിത് പറഞ്ഞത് അറിയാനുള്ള ആരാധകരുടെ കൗതുകത്തെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അർഷ്ദീപ് മറുപടി നൽകിയത്.

അര്‍ഷ്ദീപ് സിങ് കുറിച്ചത് ഇങ്ങനെ:

Read more

” വിരാട് ഭായിയുടെ സെഞ്ച്വറിക്ക് ശേഷം രോഹിത് ഭായ് പറഞ്ഞതിനെ കുറിച്ച് എനിക്ക് ഒരുപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് ഞാൻ പറയുന്നത്. ‘നീലി പരി, ലാൽ പരി, കമ്രേ മേ ബാൻഡ്, മുജെ നാദിയ പസന്ദ്,” (ബ്ലൂ ഫെയറി, റെഡ് ഫെയറി, ബാൻഡ് ഇൻ ദി റൂം, ഐ ലൈക്ക് റിവേഴ്സ്) അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.