പ്ലേ ഓഫിലേക്ക് ആർക്കും കയറാം, ആദ്യം നീയൊക്കെ കപ്പ് അടിക്ക് അതാണ് വലിയ കാര്യം: സഞ്ജീവ് ഗോയങ്ക

ഒടുവിൽ കാത്തിരിപ്പിന് അവസാനം. ഐപിഎൽ 2026 നു നാളെ കോടി കയറും. മാർച്ച് 28 മുതൽ മെയ് 31 വരെയാണ് ടൂർണമെന്റ്. ഇത്തവണ കപ്പ് നേടാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ലക്‌നൗ സൂപ്പർ ജയന്റ്സ്. റിഷബ് പന്തിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇപ്പോഴിതാ ഐപിഎൽ പോരാട്ടങ്ങൾ പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ ലഖ്നൗ താരങ്ങൾക്കും ക്യാപ്റ്റൻ‌ റിഷഭ് പന്തിനും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടീം ഉടമയായ സഞ്ജീവ് ഗോയങ്ക.

‘ലഖ്നൗ ടീമിന്റെ ശരിയായ വ്യക്തിത്വം ഇപ്പോഴും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ഏത് സ്പോർട്സ് ടീമിനെ സംബന്ധിച്ചിടത്തോളവും കിരീടം നേടുമ്പോൾ ലഭിക്കുന്ന ബഹുമാനം മറ്റെന്ത് ചെയ്താലും കിട്ടില്ല. ലഖ്നൗ രണ്ട് തവണ ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ അത് മതിയാകില്ല. ചില മത്സരങ്ങൾ ജയിക്കുകയും തോൽക്കുകയും ചെയ്തേക്കാം. എന്നാൽ എന്നതല്ല ആദ്യ കിരീടം നേടാൻ ഇത്തവണ സാധിക്കണം. ഇല്ലെങ്കിൽ ബഹുമാനം ലഭിക്കില്ല’ ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കവെ ഗോയങ്ക പറഞ്ഞു.