അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വെറുപ്പാണ്, വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്: യോഗ്‌രാജ് സിംഗ്

ഇപ്പോൾ കഴിഞ്ഞ ടി 20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ താരമാണ് യുവ താരം അഭിഷേക് ശർമ്മ. ഇപ്പോഴിതാ അഭിഷേക് ശർമ്മയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് യുവരാജ് സിങിന്റെ അച്ഛൻ യോഗ്‌രാജ് സിംഗ്. ടൂർണമെന്റിലുടനീളം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട അഭിഷേകിന്റെ അച്ചടക്കമില്ലായ്മയെയും ജീവിതശൈലിയെയുമാണ് യോഗ്‌രാജ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

‘യുവരാജിന്റെ അടുത്തെത്താൻ അഭിഷേകിന് ഇനിയൊരു ജന്മം കൂടി വേണ്ടിവരും. ക്രിക്കറ്റിൽ അച്ചടക്കമാണ് പ്രധാനം. ഇന്നത്തെ താരങ്ങൾ പാർട്ടികളിലും പെൺകുട്ടികളിലും പണത്തിലും റീലുകൾ ഷൂട്ട് ചെയ്യുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുകൊണ്ടാണ് അവർ പരാജയപ്പെടുന്നത്’

‘അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വലിയ വെറുപ്പാണ് തോന്നുന്നത്. എപ്പോഴും പന്ത് വായുവിലൂടെ അടിക്കാൻ കഴിയില്ല. ക്രിക്കറ്റിൽ സിംഗിളുകളും ഡബിളുകളും ഗ്രൗണ്ട് ഷോട്ടുകളും ഉണ്ടെന്ന കാര്യം അവൻ മറന്നുപോകുന്നു. വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് 1000 പന്തുകളെങ്കിലും നെറ്റ്സിൽ നേരിടുകയും വേണം’, യോഗ്‌രാജ് ഉപദേശിച്ചു.