നിങ്ങളുടെ ആഗ്രഹം പോലെ പുതിയ കോച്ച് വന്നു, ഇനി കാണേണ്ടത് നിങ്ങളുടെ പ്രകടനമാണ് - മൈക്കൽ ക്ലാർക്ക്

ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. നാല് വർഷത്തെ കരാറിലാണ് മുൻ താരം പരിശീലകനായി എത്തുന്നത്. ജസ്റ്റിന്‍ ലാംഗര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിശീലകൻ എത്തുന്നത്.

പുതിയ നായകൻ പാറ്റ് കമ്മിൻസിന്റെ താത്പര്യത്തിലാണ് പുതിയ പരിശീലകന്റെ വരവെന്ന് റിപ്പോർട്ടുകളുണ്ട്. ” മക്‌ഡൊണാള്‍ഡ് മിടുക്കനാണ്. താരങ്ങളുടെ താത്പര്യത്തിലാണ് പുതിയ പരിശീലകൻ എത്തുന്നത്. അവരാണ് പറഞ്ഞത് ഞങ്ങൾക്ക് മക്‌ഡൊണാള്‍ഡ് പരിശീലകൻ ആകണമെന്ന ആഗ്രഹുമുണ്ടെന്ന്. ഇപ്പോൾ അവർ പറഞ്ഞത് നടന്നു,ഇനി അവർ നന്നയി കളിക്കുകയാണ് വേണ്ടത്” മുൻ നായകൻ ക്ലാർക്ക് പറഞ്ഞു

Read more

ജസ്റ്റിൻ ലാംഗര്‍ തമ്മിലുള്ള പ്രശ്നങ്ങൾ ഒരുപാട് നാളുകളായിരുന്നു തുടങ്ങിയിട്ട്. താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്ത താരത്തിന്റെ രീതികൾക്ക് എതിർപ്പുകൾ ഉണ്ടായിരുന്നു.