ഇത് അവനുള്ള അവസാന അവസരം, സൂപ്പർ താരത്തെ കുറിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പിലെ പാകിസ്ഥാൻ ആരാധകരുടെ സന്തോഷങ്ങൾക്കിടയിൽ ആണിയടിച്ച മാത്യു വേഡിന്റെ തകർപ്പൻ പ്രകടനം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. അങ്ങനെ ഉള്ള ഒരു താരത്തെ ടീമിലെടുത്തപ്പോൾ ഗുജറാത്ത് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പ്രകടനം നടത്തുന്ന ഗുജറാത്തിനുള്ള ഏക തിരിച്ചടി താരത്തിന്റെ മോശം ഫോമാണ്. ഇപ്പോഴിതാ താരത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര

” മാത്യു വേഡിന് ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരം അവനുള്ള അവസാന അവസരമായിരിക്കും.ഇന്നും കൂടി തിളങ്ങാൻ സാദിച്ചില്ലെങ്കിൽ അവന് പകരം സാഹയോ ഗുർബാസോ ടീമിൽ വരും. 2 പകരക്കാറുള്ളതിനാൽ തന്നെ അവന് ഇനി അധികം അവസരങ്ങൾ ഇല്ല. ”

Read more

2011 ന് ശേഷം ആദ്യമായി പ്രീമിയർ ലീഗിൽ അവസരം ലഭിച്ച താരം കഴിഞ്ഞ ലോകകപ്പിലെ പ്രകടനം കാരണമാണ് ടീമിലെത്തിയത്.