കോഹ്‌ലി ഷഹീനെ നോക്കിക്കോളും എന്ന് അഗർക്കാർ പറഞ്ഞു, സ്റ്റമ്പ് താഴെ വീഴുന്നത് നോക്കി ഒന്നും ചെയ്യാനാകാതെ ഇന്ത്യൻ സൂപ്പർ താരം മടങ്ങി; താരങ്ങൾക്ക് ട്രോൾ പൂരം

ഇന്ത്യ പാകിസ്ഥാൻ ആവേശകരമായ ഏഷ്യ കപ്പ് പോരാട്ടം ശ്രീലങ്കയിൽ നടക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത്തിനോട് നന്ദി പറഞ്ഞ് തുടങ്ങിയ പാകിസ്ഥാന് ബോളർ ഷഹീൻ അഫ്രീദി ഇന്ത്യൻ ടോപ് ഓര്ഡറിന്റെ മേൽ ആധിപത്യം സ്ഥാപിച്ചപ്പോൾ പാകിസ്ഥാന് മിന്നുന്ന തുടക്കം. ഒടുവിൽ റിപ്പോർട്ടുകൾ വരുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 70 എന്ന നിലയിലാണ് ഇന്ത്യ. ഷഹീനും റൗഫും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ആദ്യം ബാറ്റിംഗ് കിട്ടിയപ്പോൾ ഉണ്ടായിരുന്ന സന്തോഷം നിമിഷങ്ങൾക്കകം രോഹിത്തിന് മാറി കിട്ടി. ഷഹീൻ അഫ്രീദിയുടെയും നാസിം ഷായുടെയും മികച്ച ബോളിങ്ങിൽ റൺ കണ്ടെത്താൻ ഇന്ത്യൻ ബാറ്ററുമാർ ബുദ്ധിമുട്ടി. പ്രത്യേകിച്ച് ഗിൽ, എന്നാൽ ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസിൽ നിൽക്കേ മഴ എത്തി. മഴക്ക് ശേഷം തിരികെ എത്തിയപ്പോൾ അതുവരെ ഭേദപ്പെട്ട രീതിയിൽ കളിച്ച രോഹിത് 22 പന്തിൽ 11 റൺസെടുത്താണ് മടങ്ങിയത്. ഷഹീൻ അഫ്രീദിയുടെ ഇൻസ്വിംഗറുകൾക്കെതിരെ കരുതലെടുത്തിട്ടും രോഹിത്തിനെ ഒരുപാട് നേരം അതിജീവിക്കാൻ ഷഹീൻ സമ്മതിച്ചില്ല.

കഴിഞ്ഞ ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത കോഹ്‌ലി ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഫ്രീദിയുടെ പന്ത് കട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ തട്ടി പന്ത് സ്റ്റംപിളക്കിയതോടെ താരം വെറും 4 റൺ മാത്രമെടുത്ത് പുറത്തായി. അതോടെ പാകിസ്ഥാൻ ക്യാമ്പിൽ ആഘോഷമായി. കോഹ്‌ലിയുടെ പിന്നാലെ വന്ന ശ്രേയസ് മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഹാരീസ് ബൗൺസർ തന്ത്രത്തിലൂടെ അദ്ദേഹത്തെ കുടുക്കി. താരം 14 റൺസ് എടുത്തു. ശേഷം ഇഷനൊപ്പം ക്രീസിൽ തുടർന്ന തുടക്കം മുതൽ പതറിയ ഗിൽ 10 (32 ) റൗഫിന് തന്നെ ഇരയായി മടങ്ങി.

Read more

ഇതിൽ ഏറ്റവും രസകരമായ കാര്യം, മത്സരത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സെലെക്ഷൻ കമ്മിറ്റിയുടെ തലപ്പത്ത് ഇരിക്കുന്ന അഗാർക്കാറിനോട് ഷഹീനെതിരെയുള്ള പദ്ധതി ചോദിച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു അവന്റെ കാര്യമൊക്കെ കോഹ്‌ലി നോക്കുമെന്ന്. എന്തായാലും അതെ ഷഹീന്റെ പന്തിൽ സ്റ്റമ്പ് ഇളകി വീഴുന്നത് കാണാൻ മാത്രമേ കോഹ്‌ലിക്ക് സാധിച്ചുള്ളൂ. സൂപ്പർ താരങ്ങൾ എല്ലാവരും സോകോൾ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്.