ബോളർ പറഞ്ഞത് കേട്ട് റിവ്യൂ എടുത്ത രോഹിതിന്റെ മൂഡ് മുഴുവൻ മാറിയത് ഒരു നിമിഷം കൊണ്ട്, നിന്റെ കളിതമാശ എന്റെ അടുത്തുവേണ്ട എന്ന രീതിയിലായി ഭാവം; രോഹിത് കുൽദീപിനോട് ദേഷ്യപ്പെട്ടത് ഇതുകൊണ്ട് മാത്രം; വീഡിയോ കാണാം

ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 21 റണ്‍സ് തോല്‍വിയേറ്റ് വാങ്ങിയിരുന്നു. ഓസീസ് മുന്നോട്ടുവെച്ച 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഓസീസ് സ്വന്തമാക്കി.ഒപ്പം ഐസിസി ഏകദിന റാങ്കിംഗിലും ഓസീസ് ഒന്നാമതെത്തി.

മത്സരത്തിനിടെ നടന്ന ഒരു സംഭവത്തെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മൂന്നാം ഏകദിനത്തിനിടെ ഡിആർഎസ് റിവ്യൂവിന് പോകാൻ കുൽദീപ് യാദവ് നിർബന്ധിച്ചതിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് ഇപ്പ്പോൾ വാർത്തകളിലെ താരം..

39-ാം ഓവറിലെ അവസാന പന്തിൽ കുൽദീപ് യാദവ് ആഷ്ടൺ അഗറിനെതീരെ പന്തെറിയുന്നു. കുൽദീപിന്റെ ഗൂഗ്ലി ഇൻസൈഡ് എഡ്ജ് അടിച്ച് അഗറിന്റെ ഫ്രണ്ട് പാഡിൽ തട്ടി. അത് ഔട്ട് അല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. എന്നാൽ അഗർ പുറത്തായെന്ന് വിശ്വസിച്ച് കുൽദീപ് രോഹിതിനെ റിവ്യൂ എടുക്കാൻ നിർബന്ധിച്ചു. ഇന്ത്യൻ ടീമിലെ ബാക്കി താരങ്ങൾ ആരും കുൽദീപിന്റെ വാദത്തെ പിന്തുണച്ചിരുന്നില്ല, രോഹിത് റിവ്യൂ എടുക്കുന്ന സമയത്ത് അവരെല്ലാം തങ്ങളുടെ ഫീൽഡിങ് പൊസിഷനിൽ എത്തി.

ബോളറുടെ നിർബന്ധത്തിന് ഒടുവിൽ രോഹിത് റിവ്യൂ എടുക്കുന്നു, അത് വരെയുള്ള കോൺഫിഡൻസ് ഒകെ മാറി കുൽദീപും ചിരിക്കാൻ തുടങ്ങി, റിവ്യൂ ഒന്ന് ട്രൈ ചെയ്യാൻ എടുക്കാൻ പറഞ്ഞതാണെന്ന മട്ടിൽ. എന്തായാലും രോഹിതിന്റെ മുഖഭാവം മാറി തുടങ്ങി അത് വിക്കറ്റ് അല്ലെന്ന് റീപ്ലേ വന്നതുപോലെ അയാൾ ദേഷ്യത്തിലായി. കുൽദീപിനോട് എന്തോ പറഞ്ഞ് ചൂടാകുന്ന താരത്തെ കാണാമായിരുന്നു. കുൽദീപ് മത്സരത്തിൽ മൂന്ന് വിക്കറ്റ് എടുത്ത് തിളങ്ങിയെങ്കിലും ഓസ്‌ട്രേലിയൻ വാലറ്റം നേടിയ റൺസാണ് കളിയിലെ വ്യത്യാസമയത് എന്ന് പറയാം.