RCB VS SRH: അഭിഷേകിന് കാറിനോട് വല്ല ദേഷ്യവുമുണ്ടോ? പുത്തന്‍ ഇവിയുടെ ചില്ല് പൊട്ടിച്ച് താരം, സിക്‌സടിച്ചത് ഈ ബോളറുടെ പന്തില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ച് അഭിഷേക് ശര്‍മ്മ. മത്സരത്തിനിടെ രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അഭിഷേക് സിക്‌സടിച്ചപ്പോള്‍ അത് നേരെ ചെന്നെ വീണത് കാറിന്റെ ചില്ലിന് മുകളിലായിരുന്നു. അടിയുടെ ശക്തിയില്‍ കാറിന്റെ ചില്ല് തകര്‍ന്നു. ഐപിഎല്‍ സ്‌പോണ്‍സര്‍മാരായ ടാറ്റ കമ്പനിയുടെ ഇലക്ട്രിക് കാറായിരുന്നു പവലിയനില്‍ കാണികള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചത്.

മത്സരത്തില്‍ 17 പന്തില്‍ 34 റണ്‍സാണ് അഭിഷേക് ശര്‍മ്മ എടുത്തത്. മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹൈദരാബാദ് താരത്തിന്റെ ഇന്നിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ 231 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഇഷാന്‍ കിഷന്‍ 94 റണ്‍സെടുത്ത് ഇന്നത്തെ കളിയില്‍ തിളങ്ങി. 48 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്റെ ഇന്നിങ്ങ്‌സ്.

ഹെന്റിച്ച് ക്ലാസന്‍(24), അനികേത് വെര്‍മ്മ(26) തുടങ്ങിയവരും സണ്‍റൈസേഴ്‌സിനായി ഇന്ന് തിളങ്ങി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോംഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ തലപ്പത്ത് എത്താനാവും ആര്‍സിബിയുടെ ശ്രമം. ഹൈദരാബാദാവട്ടെ ആശ്വാസം ജയം നേടി വിജയവഴിയില്‍ തിരിച്ചെത്താനാവും ശ്രമിക്കുക.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്