IPL 2025: ഐപിഎല്‍ ഫൈനല്‍ ആ രണ്ട് ടീമുകള്‍ തമ്മിലായിരിക്കും, അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും, തുറന്നുപറഞ്ഞ്‌ ആകാശ് ചോപ്ര

ഐപിഎല്‍ 2025 സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ട് മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജില്‍ ബാക്കിയുളളത്. തുടര്‍ന്ന് മൂന്ന് പ്ലേഓഫ് മത്സരങ്ങളും ഫൈനലും നടക്കും. മേയ് 29നാണ് പ്ലേഓഫ് ആരംഭിക്കുക. ജൂണ്‍ മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഐപിഎല്‍ ഫൈനല്‍. ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകളാണ് പ്ലേഓഫില്‍ എത്തിയിരിക്കുന്നത്.

അതേസമയം ഈ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍ ഏതൊക്കെ ടീമുകള്‍ തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും അവരുടെ അവസാന ലീഗ് മത്സരങ്ങളില്‍ വിജയിക്കുമെന്നും പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരം ഈ രണ്ട് ടീമുകള്‍ തമ്മിലായിരിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു. തുടര്‍ന്ന് ഫൈനലിലും മുംബൈയും ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടുമെന്നും ചോപ്ര പ്രവചിച്ചു.

Read more

“മുംബൈയ്ക്ക് അവരുടെ അവസാന ലീഗ് മത്സരം എന്തായാലും വിജയിക്കണം. ജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ടോപ് 2വിലെത്താം. ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല, ഇത് ഒരിക്കലും സാധ്യമാണെന്ന് തോന്നുന്നില്ല. പക്ഷേ മറ്റെല്ലാ ടീമുകളും തങ്ങളുടെ അവസാന മത്സരങ്ങളില്‍ തോറ്റതിനാല്‍ ഇപ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നു. അവസാന ലീഗ് മത്സരം മുംബൈ തോല്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ക്വാളിഫിയര്‍ 1 മത്സരത്തിന് യോഗ്യത നേടാനാവില്ല. അവര്‍ക്ക് അത് ആരും പറഞ്ഞുവച്ചിട്ടൊന്നുമില്ല, ചോപ്ര പറഞ്ഞു.