ജെന്റിൽമാൻസ് ഗെയിമിൽ അത്ര ജെന്റിൽ അല്ലാത്ത പ്രവർത്തി, കുമാർ ധർമ്മസേന ഹണി ട്രാപ്പിൽ കുടുങ്ങി; അമ്പയർക്ക് ലോകകപ്പ് ഉൾപ്പടെ നഷ്ടമാകാൻ സാധ്യത

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഐസിസി എലൈറ്റ് പാനലിലെ നിലവിലെ അമ്പയറുമായ കുമാർ ധർമ്മസേന ഇപ്പോൾ വലിയ വിവാദങ്ങൾക്ക് നടുവിലാണ്, ഇത് ക്രിക്കറ്റ് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റർ എന്ന നിലയിലും പിന്നീട് അമ്പയർ ആയപ്പോഴും എല്ലാം ജെന്റിൽമാൻസ് ഗെയിമിൽ നല്ല പേര് സമ്പാദിച്ചിരുന്ന ആൾ ഇപ്പോൾ ഹണി ട്രാപ്പിൽ കുടുങ്ങിയിരിക്കുകയാണ്.

വിരമിച്ചതിന് ശേഷം അധികം താമസിക്കാതെ അമ്പയറിങ് കാര്യരായി തിരഞ്ഞെടുത്ത ധർമസേന ലോകത്തിലെ തന്നെ ഏറ്റവും മികച്ച അമ്പയറുമാറിൽ ഒരാളായി കാണാക്കപ്പെടുന്ന ആളായിരുന്നു. ഈ കാലയളവിൽ അധികമൊന്നും വിവാദങ്ങളിലും ധർമ്മസേന പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്നാൽ പേര് നശിപ്പിക്കാൻ ഒരു നിമിഷം മതിയെന്ന് പറയുന്നത് പോലെ തന്നെയാണ് അമ്പയർ കുടുക്കിൽ പെട്ടത്. വിഡിയോയിൽ ഒരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്ന അമ്പയർ അവരോട് വസ്ത്രം മാറാൻ ഉൾപ്പടെ ഉള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഇത് എല്ലാം വിഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.

Read more

എന്തായാലും വിഡിയോയിൽ ഉള്ളത് ധർമ്മസേന അല്ലെന്നും ആണെന്നും ആരാധകർ പറയുന്നു,. അമ്പയർ ആണ് ഇത്തരത്തിൽ തെറ്റ് ചെയ്തത് എങ്കിൽ ഗുരുതരമായ ശിക്ഷ നൽകണം എന്നും ലോകകപ്പിൽ നിന്നുൾപ്പെടെ മാറ്റി നിർത്തണം എന്നും ആരാധകർ പറയുന്നു.