വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടി, ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന സംശയം; സൂപ്പർ താരത്തിന് നാല് വർഷ വിലക്ക്

റോയിട്ടേഴ്‌സ് കണ്ട ജമൈക്ക ആന്റി ഡോപ്പിംഗ് കമ്മീഷൻ (ജാഡ്‌കോ) തീരുമാനമനുസരിച്ച് ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന് വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ജോൺ കാംബെല്ലിന് നാല് വർഷത്തെ വിലക്ക്. സാമ്പിൾ ശേഖരണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയോ വിസമ്മതിക്കുകയോ പരാജയപ്പെടുകയോ ചെയ്‌തതിന് പിന്നാലെയാണ് മൂന്നംഗ സ്വതന്ത്ര സമിതിയുടെ വെള്ളിയാഴ്ചത്തെ തീരുമാനം.

ഏപ്രിലിൽ കിംഗ്‌സ്റ്റണിലെ തന്റെ വീട്ടിൽ രക്ത സാമ്പിൾ നൽകാൻ വിസമ്മതിച്ചതായി കുറ്റം ആരോപിക്കുന്നതിന് മുമ്പ് കാംബെൽ വെസ്റ്റ് ഇൻഡീസിനായി 20 ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും രണ്ട് ട്വന്റി 20 ഇന്റർനാഷണലും കളിച്ചു.

Read more

ഏകദിനങ്ങൾ ഉൾപ്പടെ മികച്ച രീതിയിൽ കളിച്ചുവരുക ആയിരുന്ന താരം 29 വൈസ് മാത്രം പ്രായം ഉള്ളു. നീണ്ട കരിയർ ബാക്കി നിൽക്കെ ഇത്തരം സ്വയമ് വരുത്തിവെച്ച വിന കാരണം കുടുങ്ങിയതിന് വലിയ ട്രോളാണ് താരത്തിന് കിട്ടുന്നത്.