20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍, ജയിക്കുന്നവരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, ക്രിക്കറ്റില്‍ ആദ്യം!

ലോറന്‍സ്

നമ്മള്‍ വിചാരിക്കുന്നതിലും ഏറെ പ്രത്യേകതകളുള്ള ഒരു ഫൈനലാണ് ഇന്ത്യ വേഴ്‌സസ് ഓസ്‌ട്രേലിയ. 2003 ലെ 50 ഓവര്‍ ലോകകപ്പിന്റെ ഫൈനലിനു ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നേരിടുന്നത് ആദ്യമായിട്ടാണ്. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍. ഫുട്‌ബോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അര്‍ജന്റീന ബ്രസീല്‍ ഫൈനലിന് തുല്യമാണ് ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍.

ഈ കളിയുടെ രണ്ടാമത്തെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ മത്സരം വിജയിക്കുന്ന ടീമാകും ലോകത്തില്‍ ആദ്യമായി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വേള്‍ഡ് കപ്പ് ജയിക്കുന്ന ടീം ആവുക. ഇന്ത്യയും ഓസ്‌ട്രേലിയയും 50 ഓവര്‍ വേള്‍ഡ് കപ്പും തന്നെ ട്വന്റി വേള്‍ഡ് കപ്പും നേടിയിട്ടുണ്ട്. ഈ മത്സരം വിജയിക്കുന്നവര്‍ മൂന്ന് ഫോര്‍മാറ്റിന്റെയും വേള്‍ഡ് കപ്പ് ആദ്യമായി വിജയിക്കുന്ന ടീം എന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്യും.

രണ്ട് മാസത്തോളം ഫൈനലിന് അവശേഷിക്കുന്നുണ്ടെങ്കിലും അതിനുവേണ്ടി തയ്യാറെടുപ്പുകള്‍ ഇന്ത്യ മുന്‍കൂറായി നടത്തേണ്ടതുണ്ട്. മെയ് ഇരുപത്തിയെട്ടാം തീയതി ഐപിഎല്ലിന്റെ ഫൈനല്‍ മാച്ച് ആണ്. അതിനുശേഷം WTC ഫൈനല്‍ ജൂണ്‍ 7 ന് തുടങ്ങും. ഇതിനിടയിലുള്ള ദിവസങ്ങളില്‍ അയര്‍ലന്‍ഡ് പോലെയുള്ള ഒരു ടീമിനെതിരെ എങ്കിലും ഇന്ത്യ ടീമായി ഒരു ടെസ്റ്റ് കളിക്കണം. പല ഫ്രാഞ്ചൈസുകളിലായി കളിക്കാര്‍ കളിക്കുന്നത് കൊണ്ട് തന്നെ ഒത്തിണക്കത്തോടെ ഒരു ടീമായി കളിക്കുവാന്‍ ഒരു പരിശീലന മത്സരം അനിവാര്യമാണ്..

പിച്ചും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും ഇത്തരത്തിലുള്ള സന്നാഹ മത്സരം ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞവട്ടം കാര്യങ്ങള്‍ മുന്‍കൂറായി മനസ്സിലാക്കിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു. അഞ്ചുദിവസത്തെ ഒരു ടെസ്റ്റ് മാച്ച് കളിക്കാന്‍ സാധിച്ചില്ല എങ്കിലും ഒരു ഫോര്‍ ഡേയ് ടൂര്‍ മാച്ച് എങ്കിലും ഇന്ത്യ അയര്‍ലന്‍ഡുമായി കളിക്കണം…

പരമാവധി പുല്ലുകള്‍ നിറച്ചുള്ള പിച്ചില്‍ വേണം കളിക്കുവാന്‍. അത് നമ്മുടെ ബാറ്റിംഗിനെയും അതുപോലെ തന്നെ ബൗളിങ്ങിനെയും മെച്ചപ്പെടുത്തും…. കോടികള്‍ വരുമാനമുള്ള BCCI വിചാരിച്ചാല്‍ Irish ക്രിക്കറ്റ് ബോര്‍ഡ് അനായാസം ഒരു മത്സരം സംഘടിപ്പിക്കും… അവര്‍ക്ക് ബുദ്ധിമുട്ടാണെല്‍ BCCI തന്നെ പൈസ ഇറക്കി ഈ മത്സരം നടത്തണം…

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍