ശ്രേയസിനു പകരം സഞ്ജു വേണ്ട, വീണ്ടും ക്രൂര തീരുമാനവുമായി ബി.സി.സി.ഐ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് സഞ്ജു സാംസണ് വിളിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കു പകരം സഞ്ജുവെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ശ്രേയസിന്റെ പകരക്കാരനെ തല്‍ക്കാലം പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനമാണ് സെലക്ഷന്‍ കമ്മറ്റി സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ അടുത്തൊന്നും സഞ്ജുവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാവില്ലെന്ന് ഉറപ്പായി. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്റെ റോളിലായിരിക്കും സഞ്ജുവിനെ അടുത്തതായി കാണാന്‍ കഴിയുക.

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ടി20 മാത്രമേ സഞ്ജു കളിച്ചിട്ടുളളൂ. ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ആദ്യ ടി20യിലായിരുന്നു ഇത്. എന്നാല്‍ ഈ മല്‍സരത്തിനിടെ പരിക്കേറ്റതോടെ ശേഷിച്ച കളികളും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി.

Read more

വെളളിയാഴ്ച മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുക. പകലും രാത്രിയുമായിട്ടാണ് മല്‍സരം നടക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്.