ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരെ പാക്കിസ്ഥാന് 345 റൺസ് നേടിയിട്ടും തോൽവിയെറ്റ് വാങ്ങിയിരുന്നു. 2023ലെ ഐസിസി ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ റാച്ചിൻ രവീന്ദ്രയുടെയും കെയ്ൻ വില്യംസണിന്റെയും മറ്റ് ബാറ്റർമാരുടെയും മികവ് കിവീസിനെ വിജയത്തിലെത്തിക്കുക ആയിരുന്നു. ഇത്ര ഉയർന്ന റൺ നേടിയിട്ടും തോറ്റത് പാകിസ്ഥാൻ ആരാധകരെ നിരാശയപ്പെടുത്തിയ കാര്യമായി പോയി.
മുഹമ്മദ് റിസ്‌വാൻ (91 പന്തിൽ 103 റൺസ് ), ബാബർ അസം (84 പന്തിൽ 80 റൺസ്), സൗദ് ഷക്കീൽ (53 പന്തിൽ 75 റൺസ്) എന്നിവർ പാകിസ്ഥാനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കിവീസിനായി രചിൻ രവീന്ദ്ര (72 പന്തിൽ 97), കെയ്ൻ വില്യംസൺ (50 പന്തിൽ 54), ഡാരിൽ മിച്ചൽ (57 പന്തിൽ 59), മാർക്ക് ചാപ്മാൻ (41 പന്തിൽ 65) എന്നിവർ തകർത്തടിച്ചപ്പോൾ ന്യൂസിലൻഡ് 43.4 ഓവറിൽ ലക്ഷ്യം കണ്ടു. തോൽവിയോട് പ്രതികരിച്ച മുൻ ക്യാപ്റ്റൻ റമീസ് രാജ പാക്കിസ്ഥാന്റെ സമീപനത്തിൽ തൃപ്തനല്ലെന്നും ഇന്ത്യയിൽ മത്സരങ്ങൾ ജയിക്കാൻ 400 റൺസ് നേടണമെന്നും പ്രതികരണമായി പറഞ്ഞു.
“പാകിസ്ഥാൻ ഇക്കാലത്ത് മത്സരങ്ങൾ തോൽക്കുന്ന ശീലമാണ്. 2023 ലെ ഏഷ്യാ കപ്പിൽ അവർ പരാജയപ്പെട്ടു, ഇപ്പോൾ ന്യൂസിലൻഡ് അവരെ പരാജയപ്പെടുത്തി. ഇത് ഒരു പരിശീലന മത്സരമായിരുന്നല്ലോ, തോൽക്കുന്നത് പാകിസ്ഥാൻ ശീലമാക്കുന്നു. അത്തരം ഇന്ത്യൻ പിച്ചുകളിൽ അവർക്ക് 400 റൺസ് നേടേണ്ടിവരും. ആദ്യ 10-15 ഓവറിൽ ബാറ്റിംഗ് ശരാശരിയിലും താഴെ ആയിരുന്നു. അതിൽ മാറ്റം വന്നാൽ മാത്രമേ കാര്യം ഉള്ളു ”അദ്ദേഹം പറഞ്ഞു.
Read more
എന്തായാലും പാകിസ്ഥാൻ മികച്ച ഫോമിൽ തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു .