'സ്മൃതി മന്ദാനയുടെ സമയം ശരിയല്ല'; കെ എൽ രാഹുൽ ഇതിലും ഭേദമെന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടീമിലെ പ്രധാന താരമായ സ്‌മൃതിമന്ദാനയുടെ മോശമായ പ്രകടനമാണ് ഇന്ത്യൻ ആരാധകരിൽ ഏറ്റവും നിരാശ സമ്മാനിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഇത് വരെ കളിച്ച മത്സരങ്ങളിൽ ഒരു കളി മാത്രമാണ് താരത്തിന് അർദ്ധ സെഞ്ച്വറി നേടാൻ സാധിച്ചത്. ബാക്കിയുള്ള മത്സരങ്ങളിൽ താരം രണ്ടക്കം കടകനാകാതെ പുറത്താവുകയായിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ 9 റൺസിനാണ് തോൽവി ഏറ്റ് വാങ്ങിയത്. അതിൽ വൈസ് ക്യാപ്റ്റൻ സ്‌മൃതി 12 പന്തിൽ വെറും 6 റൺസ് മാത്രമാണ് നേടിയത്. സ്‌മൃദ്ധിയുടെ മോശമായ ബാറ്റിംഗ് പ്രകടനം കാരണം സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് നിറയുകയാണ്. ഇന്ത്യൻ ടീമിലെ കെ എൽ രാഹുൽ എന്നാണ് ആരാധകർ ഇപ്പോൾ സ്‌മൃതിയെ വിശേഷിപ്പിക്കുന്നത്.

2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ കെ എൽ രാഹുൽ മോശമായ പ്രകടമാണ് നടത്തിയത്. അന്ന് 107 പന്തില്‍ ഒരു ബൗണ്ടറി സഹിതം 66 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ആ ഇന്നിങ്സിൽ രാഹുലിന് നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. അത് പോലെയാണ് സ്‌മൃതി ഇന്ത്യൻ ടീമിൽ ഇപ്പോൾ കളിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ലോകകപ്പ് പോലെയുള്ള വേദികളിൽ കെ എൽ രാഹുൽ, സ്‌മൃതി മന്ദാന എന്നിവർ കുറച്ചും കൂടെ നീതി പുലർത്തണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Read more

ഓസ്‌ട്രേലിയയുമായുള്ള മത്സരം ഇന്ത്യക്ക് വളരെ നിർണായകമായിരുന്നു. അതിൽ വിജയിക്കാത്തത് കൊണ്ട് പാകിസ്ഥാൻ ന്യുസിലാൻഡുമായുള്ള മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലേക്ക് പ്രവേശിക്കാൻ സാധിക്കു.