'2019ലെ ഏകദിന ലോകകപ്പില്‍ ധോണിയുണ്ടാകും'; പ്രതീക്ഷ മങ്ങിയത് ഈ താരങ്ങല്‍ക്ക്

നിലവിലെ സാഹചര്യത്തില്‍ മറ്റ് കീപ്പര്‍മാരെ ധോണിയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞു. ധോണി തന്നെയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍. ഓരോ ദിവസവും ഇക്കാര്യം കൂടൂതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരായ ട്വന്റി-20 മത്സരത്തിലും ഇക്കാര്യം വ്യക്തമായതാണ്. ലങ്കക്കെതിരെ മിന്നല്‍ സ്റ്റംപിംഗുകളും ക്യാച്ചുകളുമായി ധോണി വിക്കറ്റിന് പിന്നില്‍ അസാമാന്യ പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റിലെന്നു മാത്രമല്ല ലോക ക്രിക്കറ്റില്‍പോലും ധോണിയുടെ മികവിന് അടുത്തെത്തുന്ന ആരുമില്ലെന്നും പ്രസാദ് പറഞ്ഞു. മുഖ്യ സെലക്ടര്‍ നിലപാട് വ്യക്തമാക്കിയതോടെ 2019ലെ ലോകപ്പില്‍ ധോണി കളിക്കുമെന്നകാര്യം ഉറപ്പായി. ഇതോടെ യുവതാരങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തും ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

നിലവിലെ ഫോമില്‍ എം എസ് ധോണി 2019ലെ ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്നകാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു.2019ലെ ഏകദിന ലോകകപ്പ് വരെ ധോണി തന്നെയാകും വിക്കറ്റിന് പിന്നിലെന്നാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട്. ലോകകപ്പിനുശേഷമെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കൂവെന്നും പ്രസാദ് പറഞ്ഞു.