Sunday, 9 August 2026
‘Honest storytelling is a powerful means of change
04:02:07 AM IST
Sports

‘സിംഗ പെണ്ണേ’; ചരിത്രം കുറിച്ച് ഇന്ത്യ, ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

SHARE

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ചരിത്രം കുറിച്ച് പി വി സിന്ധു. ഫൈനലില്‍ ജപ്പാന്‍ താരം യമഗുച്ചിയെ തോല്‍പ്പിച്ച് (21-17,21-17) സിന്ധു കിരീടത്തില്‍ മുത്തമിട്ടു. 2024ന് ശേഷം പിവി സിന്ധു നേടുന്ന ആദ്യ കിരീടമാണിത്. ജപ്പാന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമുണ്ട്.

പി വി സിന്ധു ഒരു മേജര്‍ കിരീടം നേടുന്നത് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. മൂന്ന് തവണ ലോക ചാമ്പ്യനായ യമഗുച്ചിക്കെതിരെ തുടക്കം മുതല്‍ ആക്രമണ ശൈലി പുറത്തെടുത്താണ് 31-കാരിയായ സിന്ധു കളിച്ചത്. കൃത്യമായ തന്ത്രങ്ങളിലൂടെയും മികച്ച ആത്മവിശ്വാസത്തോടെയുമാണ് താരം മത്സരം അനുകൂലമാക്കിയത്.

ജപ്പാന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. 2024-ല്‍ സയ്യിദ് മോദി ഇന്റര്‍നാഷണലിലാണ് സിന്ധു ഇതിന് മുന്‍പ് ഒരു കിരീടം നേടിയത്. അതിനുശേഷമുള്ള സിന്ധുവിന്റെ ഏറ്റവും വലിയ വിജയമാണിത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →