വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് ബുധനാഴ്ച തുടങ്ങും

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ ആംരംഭിക്കും. ബുധനാഴ്ച അഞ്ച് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹ്മദാബാദ്, ജയ്പുര്‍ (2), ബംഗളൂരു, ലഖ്‌നോ എന്നിവിടങ്ങളിലേക്കാണ് ആദ്യ ദിവസത്തെ സര്‍വിസ്.

നാലാംഘട്ടത്തില്‍ കുവൈറ്റില്‍നിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 40 എണ്ണം കേരളത്തിലേക്കാണ്. ജൂലൈ പത്തിന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് കേരളത്തിലേക്കുള്ള ആദ്യവിമാനം. 11ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.

നാലാംഘട്ടത്തില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഗോ എയര്‍ 41 സര്‍വിസുകളും ഇന്‍ഡിഗോ 60 സര്‍വിസുകളും നടത്തും.

വിശദമായ ഷെഡ്യൂള്‍ https://www.mea.gov.in/phase-4.htm എന്ന ലിങ്കില്‍ പരിശോധിക്കാം.