പൊതുജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കി; ഭക്ഷ്യ സുരക്ഷാനിയമങ്ങള്‍ ലംഘിച്ചു; സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പൂട്ടിച്ച് അബുദാബി

ക്ഷ്യ സുരക്ഷാനിയമങ്ങള്‍ ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലക്കെതിരെ കടുത്ത നടപടിയുമായി അബുദാബി. അബുദാബിയിലെ ജാഫ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാനിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് അപകടകരമായതിനാലാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.

അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ച 2008 ലെ നിയമം (2) ലംഘിച്ചുവെന്ന് അധികൃതര്‍ കണ്ടെത്തി. ഈ നിയമലംഘനം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും വിലയിരുത്തിയ പശ്ചാത്തലത്തിലാണ് സ്ഥാപനം പൂട്ടിയതെന്നും അതോറിറ്റി വ്യക്തമാക്കി.