കോവിഡ് പ്രതിരോധം: കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആരംഭിച്ച് ദുബായ്

5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ച് ദുബായ്. ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രണ്ട് ഡോസാണ് നല്‍കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് നല്‍കുന്നത്.

ഡിഎച്ച്എ ആപ്പിലൂടെയോ ഫോണിലൂടെയോ ബുക്ക് ചെയ്യണം. ഫോണ്‍: 800342. ഊദ് മേത്ത വാക്‌സിനേഷന്‍ സെന്റര്‍, അല്‍ തവാര്‍, അല്‍ മിസ്ഹര്‍, നാദ് അല്‍ ഹമര്‍, മന്‍ഖൂല്‍, അല്‍ ലുസൈലി, നാദ് അല്‍ ഷെബ, സബീല്‍, അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയാണ് കുട്ടികള്‍ക്കുള്ള കേന്ദ്രങ്ങള്‍.

Read more

കുട്ടികള്‍ക്കു കോവിഡ് വാക്‌സീന്‍ നല്‍കുന്നത് രോഗതീവ്രതയില്‍ നിന്നു സംരക്ഷണം നല്‍കാന്‍ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. അതേസമയം, ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഡിഎച്ച്എ വ്യക്തമാക്കിയിട്ടുണ്ട്.