മലയാളികള്‍ക്ക് വീണ്ടും തൊഴില്‍ നല്‍കാന്‍ യൂസഫലി; ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അയ്യായിരം പേര്‍ക്ക് അവസരം

2018 അവസാനത്തോടെ 5000 മലയാളികള്‍ക്ക് കൂടി ജോലി ലഭിക്കുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലി. ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയാവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക മേഖല പുതിയ ഊര്‍ജത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. വന്‍ മുതല്‍ മുടക്കുള്ള വലിയ പദ്ധതികള്‍ നടപ്പിലാകുന്നുമുണ്ട്. ഐടി, ടൂറിസം അനുബന്ധ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ വരും നാളുകളില്‍ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.