യുഎഇ ബഹിരാകാശ ഏജന്‍സിയില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ചേര്‍ന്നു

യുഎഇയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുന്‍ ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാനും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളി ശാസ്ത്രജ്ഞനുമായ കെ. രാധാകൃഷ്ണനാണ് യുഎഇ ബഹിരാകാശ ഏജന്‍സിയുടെ ഉപദേശക സമിതി അംഗമായി മാറുന്നത്. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ കെ. രാധാകൃഷ്ണന്‍ സ്ഥാനമേല്‍ക്കും. ഇതുമായി ബന്ധപ്പെട്ട് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് അല്‍ അഹ്ബാബിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും സംഭവം ശരിയാണെന്നു വ്യക്തമാക്കി.

2014 ല്‍ ഐഎസ്ആര്‍ഒയില്‍ വിരമിച്ച കെ.രാധാകൃഷ്ണന്‍ ലോകത്ത് അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍1 നു പിന്നില്‍ കെ.രാധാകൃഷ്ണന്‍ നിര്‍ണായക സ്വാധീനമായിരുന്നു.