കോവിഡ് 19; കുവൈറ്റില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍പുരക്കല്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) ആണ് മരിച്ചത്.

കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ലോന്‍ഡ്രി ജീവനക്കാരനായിരുന്നു. ഇതോടെ കുവൈറ്റില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി.

വെള്ളിയാഴ്ചയും കുവൈറ്റില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചിരുന്നു. തൃശൂര്‍ പട്ടി പറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54) ആണ് മരിച്ചത്. സംസ്‌കൃതി കുവൈത്തിന്റെ നിര്‍വ്വാഹക സമിതി അംഗമായിരുന്നു.