ഇരുഹറമുകളിലും പ്രവേശിക്കാന്‍ കുട്ടികളുടെ പ്രായപരിധി നിശ്ചയിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

അഞ്ചു വയസിന് മുകളിലുള്ള കുട്ടികളെ മാത്രമേ ഇരുഹറം പള്ളികളില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. ഉംറ ആവശ്യങ്ങള്‍ക്കും സന്ദര്‍ശനത്തിനുമായി ഇരുഹറമുകളില്‍ എത്തുന്നവരുടെ പ്രവേശനത്തിന് പ്രത്യേക പ്രായപരിധി ഇല്ലെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ കുട്ടികളുടെ പ്രായപരിധിയെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുഹറം പള്ളികളില്‍ പ്രവേശിക്കുന്നതിനുള്ള കുട്ടികളുടെ പ്രായപരിധിയെ കുറിച്ച് മന്ത്രാലയം വിശദീകരണം നല്‍കിയത്.

Read more

ആരോഗ്യ – സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തിയാണ് അഞ്ചു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ വാക്‌സിന്‍ എടുക്കുകയും തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യണം. എന്നാല്‍ മാത്രമേ അനുമതി ലഭിക്കൂ എന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.