വന്ദേഭാരത് മിഷന്‍; ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ്

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തി. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള 19 സര്‍വീസുകളില്‍ പതിനഞ്ചും കേരളത്തിലേക്കാണ്.

കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്. ജൂണ്‍ 9 മുതല്‍ 19 വരെയാണ് വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടം. കേരളത്തിന് പുറമെ ട്രിച്ചി, ലക്‌നൌ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും സര്‍വീസുള്ളത്.

കേരളത്തിലേക്കുള്ള സര്‍വീസുകളുടെ സമയക്രമം

ജൂണ്‍ 9: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.15 pm, എത്തിച്ചേരല്‍- 9 pm)
ജൂണ്‍ 9: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 11.55 am, എത്തിച്ചേരല്‍- 6.55 pm)
ജൂണ്‍ 10: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 03.35 pm, എത്തിച്ചേരല്‍- 10.20 pm)
ജൂണ്‍ 11: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 12.30 pm, എത്തിച്ചേരല്‍- 07.15 pm)
ജൂണ്‍ 12: ദോഹ-കൊച്ചി (പുറപ്പെടല്‍- 03.05 pm, എത്തിച്ചേരല്‍- 10 pm)
ജൂണ്‍ 13: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 01.55 pm, എത്തിച്ചേരല്‍- 08.40 pm)
ജൂണ്‍ 13: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 04.10 pm, എത്തിച്ചേരല്‍- 11.10 pm)
ജൂണ്‍ 14: ദോഹ-കൊച്ചി (പുറപ്പെടല്‍- 10.05 am, എത്തിച്ചേരല്‍- 05 pm)
ജൂണ്‍ 14: ദോഹ-കണ്ണൂര്‍ (പുറപ്പെടല്‍- 02.45 pm, എത്തിച്ചേരല്‍- 09.30 pm)
ജൂണ്‍ 15: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.05 pm, എത്തിച്ചേരല്‍- 07.50 pm)
ജൂണ്‍ 16: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 12.35 pm, എത്തിച്ചേരല്‍- 07.35 pm)
ജൂണ്‍ 16: ദോഹ-കൊച്ചി (പുറപ്പെടല്‍- 04.15 pm, എത്തിച്ചേരല്‍- 11.10 pm)
ജൂണ്‍ 18: ദോഹ-കോഴിക്കോട് (പുറപ്പെടല്‍- 01.50 pm, എത്തിച്ചേരല്‍- 08.35 pm)
ജൂണ്‍ 18: ദോഹ-കൊച്ചി (പുറപ്പെടല്‍- 11.40 am, എത്തിച്ചേരല്‍- 18.35 pm)
ജൂണ്‍ 19: ദോഹ-തിരുവനന്തപുരം (പുറപ്പെടല്‍- 02.35 pm, എത്തിച്ചേരല്‍- 09.35 pm)