വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 151 സര്‍വീസുകള്‍

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഖത്തറില്‍ നിന്ന്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കാണ്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം.

ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. ജൂലൈ 10 മുതലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുക. കേരളത്തിലേക്ക് കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ലക്നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.

Read more

നാലാംഘട്ടത്തില്‍ ഇന്ത്യയിലേക്ക് 238 സര്‍വീസുകളാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 193 സര്‍വീസുകളാണുള്ളത്. അവശേഷിക്കുന്നവയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.