ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടയിലും കോവിഡ് നിയമങ്ങൾ പാലിക്കണം; ദുബായ് പൊലീസ് മേധാവി

ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ കോവിഡ് -19 നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ദുബായ് പൊലീസ്. രാജ്യത്തുട നീളം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദ്ദേശങ്ങളുമായി ദുബായ് പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്.

പെരുന്നാളിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ പൗരൻമാർക്കും സന്ദർശകർക്കും സുരക്ഷയും സൗകര്യങ്ങളും നൽകുന്നതായും അദ്ദേഹം പറഞ്ഞു.

“എല്ലാവരുടെയും സുരക്ഷയും സൗകര്യങ്ങളും  ഉറപ്പാക്കാൻ, നിയമങ്ങളും ചട്ടങ്ങളും, പ്രത്യേകിച്ച് കോവിഡ് -19 നെതിരെ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ പാലിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും,  സന്തോഷകരമായ ദിവസങ്ങളെ തടസ്സപ്പെടുത്തുന്ന ലംഘനങ്ങളൊന്നും ജനങ്ങൾ ചെയ്യരുതെന്നും” അദ്ദേഹം പറഞ്ഞു.

Read more

അശ്രദ്ധമായി വാഹനമോടിക്കുക, അനാവിശ്യമായി പടക്കം പൊട്ടിക്കുക, നിയോഗിക്കാത്ത സ്ഥലങ്ങളിൽ സൈക്കിൾ ചവിട്ടുക തുടങ്ങി ഒഴിവാക്കാവുന്ന കുറ്റങ്ങൾ ചെയ്ത് മറ്റുള്ളവരുടെ സന്തോഷത്തെ ഇല്ലാതാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു