ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങൾ, അതിലൊന്ന് ഒമാന്റെ തലസ്ഥാനം;സുന്ദര ന​ഗരങ്ങളുടെ പട്ടികയിൽ‍ ഇടംപിടിച്ച് മസ്‌കറ്റും

ലോകത്തിലെ ഏറ്റവും മനോഹരമായ ഇടംപിടിച്ച് മസ്‌കത്ത്. അഞ്ച് നഗരങ്ങളുടെ പട്ടികയിലാണ് മസ്കറ്റ് ഇടംപിടിച്ചിരിക്കുന്നത്. ഇറ്റലിയിലെ വെനീസ്, പോർച്ചുഗലിലെ ലിസ്ബൺ, ഫ്രാൻസിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയാണ് മറ്റ് നാല് ന​ഗരങ്ങൾ.

യു സിറ്റി ഗൈഡ്സ്, ഹൗസ് ബ്യൂട്ടിഫുൾ എന്നീ ട്രാവൽ വെബ്സൈറ്റുകളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാന്റെ തലസ്ഥാനമാണ് മസ്‌കറ്റ്.

ഒമാനിലെ ഏറ്റവും വലിയ നഗരമാണ് മസ്‌കറ്റ്. മസ്‌കറ്റിനെ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മനോഹരമായ ഭൂപ്രകൃതികൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, ഒമാനി ബീച്ചുകളുടെ ഭംഗി, സഞ്ചാരികളെ ക്രൂയിസുകളിൽ കൊണ്ടുപോകുന്ന ഡൈവിങ് ക്ലബ് പോലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയെക്കെ കേന്ദ്രികരിച്ചാണ് പട്ടിക തയ്യറാക്കിയിട്ടുള്ളത്.