സലാലയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍

സലാലയില്‍ നിന്ന് കേരളത്തിലേക്ക് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന രണ്ടു വിമാനങ്ങള്‍ ബുധനാഴ്ച വൈകീട്ട് 4.30-ന് കണ്ണൂരിലേക്കും അതേ സമയത്ത് തന്നെ കൊച്ചിയിലേക്കും സര്‍വീസ് നടത്തും. ഇതിന്റെ ടിക്കറ്റ് വിതരണം ഇന്ന് നടക്കും.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരെ തിരഞ്ഞെടുത്തിട്ടുള്ളത്. കണ്ണൂരിലേക്ക് 110 റിയാലും കൊച്ചിയിലേക്ക് 115 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കെ.എം.സി.സിയുടെ ആദ്യ ഷെഡ്യൂളില്‍ അഞ്ചു വിമാനങ്ങള്‍ക്കാണ് അനുമതി കിട്ടിയത്. ഇതില്‍ അവസാനത്തെ രണ്ടെണ്ണം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമാണ് സര്‍വീസ് നടത്തുക.

കോവിഡ് പരിശോധന വേണമെന്ന നിബന്ധനയില്‍ ഇളവ് ഉണ്ടാകുന്ന പക്ഷം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല, ചാര്‍ട്ടര്‍ ചെയ്ത വിമാനം ജൂണ്‍ 27-ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയേക്കും.