ഇന്ധനവില വർദ്ധിപ്പിച്ച് യു.എ.ഇ; പുതിയ വില പ്രാബല്യത്തിൽ

ഇന്ധനവില വർദ്ധിപ്പിച്ച് യുഎഇ. ജൂലൈ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് മുതൽ പ്രബാല്യത്തിൽ വന്നു.

ജൂലൈ മാസത്തിൽ സൂപ്പർ – 98 പെട്രോളിന് 4.63 ദിർഹമായിരിക്കും വില. ജൂണിൽ ഇത് 4.15 ദിർഹമായിരുന്നു. സ്‍പെഷ്യൽ 95 പെട്രോളിന്റെ വില 4.03 ദിർഹത്തിൽ നിന്നും 4.52 ദിർഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 4.44 ദിർഹമായിരിക്കും ഇനി നൽകേണ്ടത്.

കഴിഞ്ഞ മാസം ഇത് 3.96 ദിർഹമായിരുന്നു. രാജ്യത്തെ ഡീസൽ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂണിലെ 4.14 ദിർഹമായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വിലയെങ്കിൽ ഇന് 4.76 ദിർഹം നൽകണം.

2015 ഓഗസ്റ്റ് മാസത്തിൽ യുഎഇയിൽ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിർഹത്തിന് മുകളിലെത്തുന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയർന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.