രാജ്യത്തിന് പുറത്ത് ബന്ധമില്ലാത്തവര്‍ക്ക് പണം അയയ്ക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ്‌

കുവൈറ്റിലെ ജനങ്ങളും പ്രവാസികളും രാജ്യത്തിന് പുറത്ത് ബന്ധമില്ലാത്തവര്‍ക്ക് പണം അയയ്ക്കരുത് എന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. രാജ്യത്തിന് പുറത്ത് തങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം അയയ്ക്കരുത് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇലക്ട്രോണിക് മാധ്യമത്തിലൂടെയും ബാങ്ക് മുഖാന്തരവും വിശ്വസനീയമല്ലാത്തവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും പണം കൈമാറ്റം ചെയ്യുന്നത് നിയമപരമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കും എന്ന് കുവൈറ്റിലെ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ പണമിടപാട് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിയമവിരുദ്ധമായി കണക്കാക്കുകയും ശിക്ഷ നല്‍കുകയും ചെയ്യും.

Read more

കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക, കൊള്ളയടിക്കുക, ഭിക്ഷാടനം, അനധികൃതമായ പിരിവ് നടത്തുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ നടപടി.