നടന്നത് ഇരട്ടത്താപ്പ്, പണ്ട് ജഡേജക്ക് സസ്പെന്ഷന് കൊടുത്തവരാണ് ഇപ്പോൾ കണ്ണടച്ചിരിക്കുന്നത്; ഹാർദിക്കിന്റെ കാര്യത്തിൽ കാണിച്ച ചതി വിശദീകരിച്ച് ജോയ് ഭട്ടാചാര്യ

മുംബൈ ഇന്ത്യൻസിലേക്ക് (എംഐ) ഹാർദിക് പാണ്ഡ്യ ട്രേഡ് ചെയ്യപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. എന്നാൽ ഈ ഡീൽ വലിയ രീതിയിൽ പേടിക്കണം എന്നും ഭയാനകമായ സൂചന ആണെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) മുൻ ഡയറക്ടറുമായ ജോയ് ഭട്ടാചാര്യ വിശ്വസിക്കുന്നു. ഗുജറാത്ത് ടൈറ്റൻസിനെ (ജിടി) തന്നെ ഒഴിവാക്കാൻ പറയാൻ ഹാർദിക്കിന് കഴിഞ്ഞുവെന്നും കരാർ ഒപ്പിട്ടതിന് ശേഷവും ഒരു ടീമിനായി കളിക്കാൻ വിസമ്മതിച്ചാൽ കൂടുതൽ കളിക്കാരെ ഇതൊക്കെ പ്രാപ്തരാക്കാമെന്നും ഭട്ടാചാര്യ പറഞ്ഞു.

അദ്ദേഹത്തിന്റെ വാദം കൂടുതൽ ഉറപ്പിക്കാൻ, രവീന്ദ്ര ജഡേജയുടെ 2010 ഐപിഎൽ സസ്പെൻഷൻ ഭട്ടാചാര്യ ഓർമിപ്പിച്ചു . 2008ലും 2009ലും രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിച്ച ജഡേജ വേതന വർധനവ് ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

“രാജസ്ഥാൻ റോയൽസിനായി ഇനി കളിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ജഡേജ പറഞ്ഞു, നിങ്ങൾക്ക് സിസ്റ്റം തകർക്കാൻ കഴിയില്ലെന്ന് അവർ പറയുകയും അദ്ദേഹത്തെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു” ഓക്‌ട്രീ സ്‌പോർട്‌സിന്റെ യൂട്യൂബ് ഷോയിൽ ഭട്ടാചാര്യ പറഞ്ഞു. ഒരു കളിക്കാരൻ പെട്ടെന്ന് എന്നെ ലേലത്തിൽ വിടാനും എനിക്ക് നിങ്ങൾക്കായി കളിക്കാൻ താത്പര്യമില്ലെന്നും പറയുകയും ചെയ്താൽ അത് കരാർ ലംഘനമാണ്. അങ്ങനെ ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് അന്ന് മാതൃകാപരമായി ജഡേജയെ ശിക്ഷിച്ചത്.”

“അതുകൊണ്ടാണ് 2010-ൽ ഇങ്ങനെ വിലക്കിയത്. എന്നാൽ 2023-ൽ ഒരു വലിയ കളിക്കാരന്റെ കാര്യത്തിൽ ഇത് സംഭവിക്കാൻ നിങ്ങൾ അനുവദിച്ചു. ഒരിക്കൽ നിങ്ങൾ ഇത് അനുവദിച്ചു തുടങ്ങിയാൽ, കളിക്കാർ മനസ്സിലാക്കും, അവർക്ക് ബഹളമുണ്ടാക്കാൻ കഴിയുമെങ്കിൽ, ഫ്രാഞ്ചൈസി അവരെ ഒഴിവാക്കുമെന്ന്… ലീഗിന് ഇതൊരു നല്ല മാതൃകയാണെന്ന് ഞാൻ കരുതുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാർദിക്കിന്റെ കരാർ ഇരു ടീമുകളും തമ്മിൽ ഔദ്യോഗികമായി ചർച്ച ചെയ്തപ്പോൾ, ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ടിരുന്നതായി അഭ്യൂഹങ്ങളുണ്ട്.