“ജിജ്ഞാസ പൂച്ചയെ കൊന്നു” എന്ന ചൊല്ല് ഒരിക്കലും സത്യമായിട്ടില്ല. തുറന്ന സ്വിച്ച് ബോര്ഡിനകത്തേക്ക് തലയിട്ട് ഷോക്കേറ്റ പൂച്ചയുടെ ചിത്രം ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുകയാണ്.
@owurakuwaa എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് സ്വിച്ച് ബോര്ഡിനകത്തേക്ക് തലയിട്ട് പരതിയതിനെ തുടര്‍ന്ന് ഷോക്കേറ്റ പൂച്ചയുടെ നാല് ചിത്രങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. ഷോക്കടിച്ച പൂച്ചയുടെ രോമമെല്ലാം കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പോലെ നിവര്‍ന്നു നില്‍ക്കുകയാണ്. തുറന്ന് കിടക്കുന്ന സ്വിച്ച് ബോര്ഡിനുള്ളിലേക്ക് തലയിട്ട് നില്ക്കുന്ന ചിത്രവും @owurakuwaa പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ മെയില്‍ ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചൊവ്വാഴ്ച ഇതേ ചിത്രങ്ങള്‍ @owurakuwaa എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. നിരവി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Read more
https://twitter.com/owurakuwaa/status/1158643671916564480