സൗദി അറേബ്യയിലെ എണ്ണ പ്ലാന്റുകളിൽ ഡ്രോൺ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് യെമൻ വിമതർ

സൗദി അറേബ്യയിലെ അരാംകോയുടെ രണ്ട് എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യെമനിൽ ഇറാൻ വിന്യസിച്ച ഹൂതി (huthi) വിമതർ. സംഘടനയുടെ അൽ മസിറ ടെലിവിഷൻ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

കിഴക്കൻ സൗദി അറേബ്യയിലെ അബ്ഖൈക്കിലെയും ഖുറായികളിലെയും റിഫൈനറികൾ ലക്ഷ്യമിട്ട് 10 ഡ്രോണുകൾ ഉൾപ്പെടുന്ന വലിയ ആക്രമണമാണ് വിമതർ ലക്ഷ്യമിട്ടതെന്ന് , അൽ മസിറ പറഞ്ഞു.

Read more

ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണ നിര്‍മ്മാതാക്കളായ അരംകോയുടെ പ്ലാന്റുകളിൽ തീപിടുത്തമുണ്ടായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി നേരത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. രണ്ടിടങ്ങളിലേയും തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.