ആരാധനാലയങ്ങൾ തുറന്നു കൊടുക്കണം; സംസ്ഥാന ​ഗവർണർക്ക് ട്രംപിന്റെ നിർദ്ദേശം

കോവിഡ് രോ​ഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും രാാജ്യത്തെ ആരാധനാലയങ്ങൾ തുറന്ന് കൊണ്ടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പള്ളികളും സിനഗോഗുകളും മോസ്കുകളും തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍മാരോട് ട്രംപ് നിർദ്ദേശിച്ചു.

പ്രാർത്ഥനയാണ് ഇപ്പോൾ ആവശ്യമെന്നും ആരാധനാലയങ്ങൾ തുറന്നു നൽകണമെന്നും ട്രംപ് പറഞ്ഞു. സംസ്ഥാനങ്ങള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പ്രസിഡന്‍റിന്‍റെ അധികാരം പ്രയോഗിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ആഴ്ചാവസാന ഉല്ലാസങ്ങള്‍ക്കായി ആളുകള്‍ക്ക് ബീച്ചുകളിലും വിനോദകേന്ദ്രങ്ങളിലും പോകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതോടെ നിർത്തിവച്ച ഗോൾഫ് കളി ട്രംപ് പുനരാരംഭിച്ചു. മാർച്ച് എട്ടിനാണ് അവസാനമായി ട്രംപ് ഗോൾഫ് കളിച്ചത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ട്രംപ് വിശദീകരിക്കുന്നു.