കാളി ദേവിയുടെ ചിത്രവുമായി യുക്രൈന്‍; പ്രതിഷേധം ശക്തം, പിന്‍വലിച്ച് പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ കാളി ദേവിയുടെ ചിത്രം ട്വിറ്ററില്‍ നിന്ന് പിന്‍വലിച്ച് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം. ‘ഡിഫന്‍സ് യു’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘വര്‍ക്ക് ഓഫ് ആര്‍ട്ട്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

ഇത് ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. യുക്രൈന്‍ പ്രതിരോധ മന്ത്രാലയ മേധാവികള്‍ വിവേക ശൂന്യാരാണെന്നും നിരവധി ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ കുറ്റപ്പെടുത്തി.

വിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടും ചില ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്ത് വന്നു.