ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് സംസാരിച്ചിരിക്കുകയാണ് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഐക്യപ്പെട്ടതിന് നന്ദി അറിയിച്ചു. കൂടാതെ രക്തസാക്ഷികൾക്ക് വേണ്ടി പകരം വീട്ടുമെന്നും പറഞ്ഞുകൊണ്ടാണ് മുജ്തബയുടെ പുതിയ സന്ദേശം പുറത്തുവരുന്നത്. മുബ്ജത ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന് നേരത്തെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതിനിടെയാണ് സന്ദേശം.
പരമോന്നത നേതാവായി ഉയര്‍ത്തപ്പെട്ട് മൂന്ന് ആഴ്ചയിലേറെ പിന്നിട്ടിട്ടും ഖമനയിയെ പൊതുജനം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. ഖമനയിയുടേതായി പ്രസ്താവന രാജ്യത്തെ ഔദ്യോഗിക മാധ്യമം വഴി പുറത്തുവരിക മാത്രമായിരുന്നു ചെയ്തത്. ഇതിനിടെയായിരുന്നു മുജ്തബ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവന.
Read more
എന്നാൽ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇറാന് പിന്തുണയുമായി ഇസ്രയേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.







